പൊലീസ് മർദനമേറ്റ യുവാവ് ജീവനൊടുക്കിയെന്ന പരാതിയിൽ വഴിത്തിരിവ്: ‍പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് – Kodungallur youth suicide | Mohammed Aslam | Blackmail Audio | News Headlines in Malayalam | Breaking News in Malayalam | Latest News in Malayalam | Top Stories in Malayalam | News Malayalam | Malayalam News | Malayala Manorama Online News | മലയാള മനോരമ | മലയാളം വാർത്തകൾ | മനോരമ ന്യൂസ്


പൊലീസ് മർദനമേറ്റ യുവാവ് ജീവനൊടുക്കിയെന്ന പരാതിയിൽ വഴിത്തിരിവ്: ‍പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് – Kodungallur youth suicide | Mohammed Aslam | Blackmail Audio | News Headlines in Malayalam | Breaking News in Malayalam | Latest News in Malayalam | Top Stories in Malayalam | News Malayalam | Malayalam News | Malayala Manorama Online News | മലയാള മനോരമ | മലയാളം വാർത്തകൾ | മനോരമ ന്യൂസ് | മനോരമ ഓൺലൈൻ














കൊടുങ്ങല്ലൂർ ∙ പൊലീസ് മർദനമേറ്റ യുവാവ് ജീവനൊടുക്കിയെന്ന പരാതിക്കു പിന്നാലെ സംഭവത്തിൽ വഴിത്തിരിവാകുന്ന ശബ്ദസന്ദേശം പുറത്ത്. എറിയാട് പിഎസ്എൻ കവല പഴൂപ്പറമ്പിൽ മുഹമ്മദ് അസ്‌ലം (18) ജീവനൊടുക്കിയ സംഭവത്തിൽ പരാതിക്കാരിയായ പെൺകുട്ടിയെയും സഹോദരിയെയും അസ്‍ലം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണു പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടത്. സുഹൃത്തുക്കൾ ആയിരിക്കെ അസ്‌ലമുമായി ഒരുമിച്ച് എടുത്ത ഫോട്ടോയും വിവരങ്ങളും ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുമെന്നും അതു വീട്ടുകാർക്ക് അയച്ചുനൽകുമെന്നും പറഞ്ഞ് അസ്‍ലം ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നു വ്യക്തമാക്കുന്ന സന്ദേശമാണ് ഇന്നലെ പുറത്തുവിട്ടത്. പരാതിയിൽ ഉറച്ചുനിൽക്കുമെന്നു പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി.


What you should read next

അസ്‍ലമിനെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വച്ചെന്നും മർദിച്ചെന്നും പിതാവ് നൗഷാദ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചതു വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണു പെൺകുട്ടിയുടെ കുടുംബം ഭീഷണിസന്ദേശം പുറത്തുവിട്ടത്. അസ്‌ലം തന്റെ സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നതിങ്ങനെ: ‘അവളുടെ ചേച്ചിയുടെ കയ്യിൽ നിന്നാണെങ്കിൽ 3 ലക്ഷം രൂപ പൈസയായിട്ടു ഞാൻ വാങ്ങിക്കും. നീ നോക്കിക്കോ. അതിനുള്ള വകുപ്പ് ഞാനുണ്ടാക്കും. ലീക്ക് ആവാണ്ടിരിക്കാൻ അവൾ പൈസ തരും. ഇവളെക്കാൾ പൈസ ചേച്ചിയുടെ കയ്യിലുണ്ടാകും. ഞാൻ ചിലപ്പോൾ കുറച്ചു കൂട്ടിയും പറയും. ഉറപ്പല്ലേ.’

ഇതിനിടയിൽ കേസിന്റെ റിമാൻ‌ഡ് റിപ്പോർട്ട് പുറത്തുവന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്നു പ്രാഥമികാന്വേഷണം നടത്തിയ ശേഷം പ്രായപൂർത്തിയാകാത്തതിനാൽ ഒന്നാം പ്രതി അസ്‌ലമിനെ പിതാവിനൊപ്പം വിട്ടയച്ചെന്നും കേസിലെ രണ്ടാം പ്രതി അസ്‌ലമിന്റെ സഹോദരൻ മുഹമ്മദ് സഹലിനെ പിറ്റേന്നു കോടതിയിൽ ഹാജരാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മുഹമ്മദ് സഹലിനെ ഇന്നു കോടതിയിൽ ഹാജരാക്കും. 

English Summary:

Kodungallur youth suicide case takes a new turn with the release of an audio message where the deceased, Muhammad Aslam, is heard threatening a girl. The recording, released by the girl’s family, reveals alleged extortion attempts, countering the father’s claims of police assault.

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-news-common-thrissurnews 40oksopiu7f7i7uq42v99dodk2-list mo-place-kodungallur mo-health-suicide mo-judiciary-lawndorder-keralapolice o22al9f8qbi6qao4mr4jjnims mo-news-common-keralanews



Source link

Leave a Reply

Your email address will not be published. Required fields are marked *