തന്നെ നേരിൽ കാണാൻ മുംബൈയിൽനിന്നു ബെംഗളൂരു വരെ നടന്നെത്തിയ ആരാധകനോട് സംസാരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ചിത്രം: X/@rohangangta
ബെംഗളൂരു ∙ മുംബൈയിൽനിന്നു ബെംഗളൂരുവിലേക്ക് ആയിരത്തിലധികം കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് ഒരു യുവാവ്; മറ്റൊന്നിനുമല്ല, തന്റെ ആരാധനാപാത്രമായ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ ഒന്നു നേരിൽ കാണുക. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ എത്തി അവൻ ആ ആഗ്രഹം സാധിച്ചു.
ലക്നൗ സ്വദേശിയായ രവിയാണ് ഹാർദിക്കിന്റെ ഈ ‘കട്ടഫാൻ’. രവിയുടെ ഈ സ്നേഹത്തിനു മുന്നിൽ ‘തോറ്റുപോയ’ ഹാർദിക്, രവിക്ക് തിരിച്ചുപോകാനുള്ള ട്രെയിൻ ടിക്കറ്റുകൾ ബുക് ചെയ്ത് നൽകുകയും ചെയ്തു. ഹൃദ്യമായ ഈ കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘‘നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടോ? ഞാൻ എന്തെങ്കിലും ചെയ്തു തരണോ?’’ എന്ന് ആരാധകനോട് ഹാർദിക് ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. കയ്യിൽ പ്ലക്കാർഡുമായി നിന്ന രവിയോടെ, ഉടൻ തന്നെ വീണ്ടും കാണാമെന്നും ഹാർദിക് പറയുന്നുണ്ട്.
നിലവിൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലാണ് ഹാർദിക് പാണ്ഡ്യ. പരുക്കിൽനിന്നു പൂർണമായി മുക്തനാകാത്തതിനാൽ മത്സരങ്ങളിൽനിന്നു വിട്ടുനിൽക്കുകയാണ് താരം. ഐപിഎലിനിടെ പരുക്കേറ്റ ഹാർദിക്, അതിനു ശേഷം മത്സരക്രിക്കറ്റ് കളിച്ചിട്ടില്ല. ന്യൂസീലൻഡിനെതിരായ പര്യടനത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും അതിനു സാധിച്ചില്ല. ബോൾ ചെയ്യുമ്പോൾ ഹാർദിക്കിന് ഇപ്പോഴും കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.
സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പര വരെയോ, അല്ലെങ്കിൽ വിജയ് ഹസാരെ ട്രോഫിയിലോ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലോ കളിച്ച് തന്റെ ഫിറ്റ്നസ് തെളിയിക്കുന്നത് വരെയോ ഹാർദിക്കിന് ഇനി കാത്തിരിക്കേണ്ടി വരും.
English Summary:
A die-hard fan walked over a thousand kilometers from Mumbai to Bengaluru just to meet his idol, Indian cricketer Hardik Pandya. The heartwarming encounter went viral on social media after the star cricketer fulfilled the fan’s dream and even booked his return train tickets.
tl8kbpbgiepk33l0n0rqr7apr 2c296r4gh35phdf2rmrasdj62l-list 30ncoqigpnagtnnj9k2nur26qe-list mo-sports-cricket-hardikpandya














Leave a Reply