ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മാച്ച് അപ്ഡേറ്റ്സ് | India vs Newzealand Third Twenty20 Match Updates | Sanju Samson


വെല്ലിങ്ടൻ∙ അഭിഷേക് ശർമ ഒരു ഭാഗത്തുനിന്ന് തൂക്കിയടി, ഒപ്പം വൈഭവ് സൂര്യവംശിയുടെ ഓപ്പണർ റോളും. ഇരുവരും ഒരുമിച്ചു ചേർന്നാൽ എന്തു സംഭവിക്കുമെന്നതിന് ഇതിലും മികച്ചൊരു ഉത്തരമില്ല. 2.2 ഓവറിൽ 50, അഞ്ചോവറിൽ 100, പവർപ്ലേയിൽ 118 ഇതെല്ലാം ന്യൂസീലൻഡിനെതിരായ ഒറ്റ ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർമാർ അടിച്ചിട്ട റെക്കോർഡുകളാണ്. വെല്ലിങ്ടനിൽ ആറു വിക്കറ്റ് വിജയവുമായി ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര 3–0ന് സ്വന്തമാക്കി ഇന്ത്യ. രണ്ടു മത്സരങ്ങൾ ബാക്കിയുള്ളപ്പോഴാണ് ആതിഥേയരെ പരമ്പര തോൽവിയിലേക്ക് ഇന്ത്യ തള്ളിവിട്ടത്. ന്യൂസീലൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യത്തിലേക്ക് 13.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്. 


What you should read next

38 പന്തുകൾ നേരിട്ട ഓപ്പണർ അഭിഷേക് ശർമ 113 റൺസെടുത്തു. 11 സിക്സുകളും ഒൻപതു ഫോറുകളുമാണ് അഭിഷേക് ബൗണ്ടറി കടത്തിയത്. കൗമാര താരം വൈഭവ് സൂര്യവംശി 19 പന്തിൽ നാലു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 45 റൺസെടുത്തു. 2.2 ഓവറുകളിലാണ് ഇന്ത്യ 50 പിന്നിട്ടത്. ട്വന്റി20 ക്രിക്കറ്റിലെ റെക്കോർഡാണിത്. മുൻപ് പാപ്പുവ ന്യൂ ഗിനിയ, റൊമാനിയ, മലേഷ്യ തുടങ്ങിയ ടീമുകളും 2.2 ഓവറിൽ 50 ൽ എത്തിയിട്ടുണ്ട്. പക്ഷേ ടെസ്റ്റ് പദവിയുള്ള ടീം ആദ്യമായാണ് ഇത്രയും വേഗത്തിൽ 50 പിന്നിടുന്നത്. അഞ്ചോവറുകളിൽ ഇന്ത്യ 100 ൽ എത്തി. ഇതും റെക്കോർഡാണ്. ട്വന്റി20യിലെ ആദ്യ അഞ്ചോവറുകളിലെ ഒരു ടീമിന്റെ ഉയർന്ന സ്കോറാണിത്. പവർപ്ലേയിൽ ഇന്ത്യ നേടിയ 118 റൺസും ലോക റെക്കോർഡാണ്. ഓപ്പണിങ് വിക്കറ്റിൽ 133 റൺസാണ് അഭിഷേകും വൈഭവും ചേർന്നു കൂട്ടിച്ചേർത്തത്. 


What you should read next

മാത്യു ഫിഷറിന്റെ എട്ടാം ഓവറിലെ ആദ്യ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്ത് വൈഭവ് പുറത്തായി. 35 പന്തുകളിൽ അഭിഷേക് സെഞ്ചറി പിന്നിട്ടു. സ്കോർ 178 ൽ നിൽക്കെ കൈൽ ജെയ്മിസന്റെ പന്ത് ബൗണ്ടറി കടത്താൻ‍ ശ്രമിച്ച അഭിഷേകിനെ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്തു പുറത്താക്കി. ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ചെറിയ സ്കോറിനു പുറത്തായി. അഞ്ച് റൺസടിച്ച ശ്രേയസിനെ മിച്ചൽ സാന്റ്നറാണു മടക്കിയത്. ജയിക്കാൻ നാലു റൺസ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. 18 റൺസെടുത്ത സഞ്ജുവിനെ കൈൽ ജെയ്മിസൻ ബോൾഡാക്കുകയായിരുന്നു. ജെയ്മിസൻ എറിഞ്ഞ 14–ാം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി കടത്തിയ നമന്‍ ധീർ ഇന്ത്യയുടെ വിജയമാഘോഷിച്ചു.


What you should read next

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സടിച്ചു. അർ‍ധ സെഞ്ചറിയുമായി പുറത്താകാതെനിന്ന ഡാരിൽ മിച്ചലിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ന്യൂസീലൻഡിനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്. 52 പന്തുകൾ നേരിട്ട ഡാരിൽ മിച്ചൽ അഞ്ചു വീതം സിക്സുകളും ഫോറുകളുമുൾപ്പടെ 89 റൺ‍സടിച്ചു. താരത്തിന്റെ ട്വന്റി20 കരിയറിലെ ഉയർന്ന സ്കോറാണിത്. 23 പന്തിൽ 39 റൺസെടുത്തു പുറത്താകാതെനിന്ന മധ്യനിര താരം ബെവൺ േജക്കബ്സ് ഡാരിൽ മിച്ചലിനു ശക്തമായ പിന്തുണ നൽകി.

abhishek-1

ടീം സ്കോർ നാലിൽ നിൽക്കെ ഓപ്പണർ ടിം സെയ്ഫെർട്ടിനെ നഷ്ടമായെങ്കിലും ന്യൂസീലൻഡ് മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണു നടത്തിയത്. പവർപ്ലേയിൽ 58 റൺസെടുത്ത ന്യൂസീലൻഡ് 10 ഓവറിൽ 100 പിന്നിട്ടു. ഫിൻ അലനും ഡാരിൽ മിച്ചലും ചേർന്ന കൂട്ടുകെട്ട് 86 റൺസാണ് അടിച്ചത്. സ്കോർ 90 ൽ‍ നിൽക്കെ ഫിൻ അലനെ നിതീഷ് കുമാർ റെഡ്ഡി നമൻ ധീറിന്റെ കൈകളിലെത്തിച്ചു. 25 പന്തുകൾ നേരിട്ട ഫിൻ അലൻ‍ 40 റൺസെടുത്താണു മടങ്ങിയത്. 17 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിനെ അക്ഷർ പട്ടേൽ സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ വന്ന ബെവൺ ജേക്കബ്സിനെ കൂട്ടുപിടിച്ച് ഡാരിൽ മിച്ചൽ 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

india-sanju

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI

ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്.

ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– ഫിൻ അലൻ, ടിം സെയ്ഫെർട്ട് (വിക്കറ്റ് കീപ്പർ), ബെവൻ ജേക്കബ്സ്, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മിച്ചൽ ബ്രേസ്‍വെല്‍, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മാത്യു ഫിഷർ, കൈൽ ജെയ്മിസൻ, ആദം മിൽനെ, ജേക്കബ് ഡഫി.



Source link

Leave a Reply

Your email address will not be published. Required fields are marked *