ഹോർമുസും ചെങ്കടലും യുദ്ധബാധിതമായതും ഇറാനും അമേരിക്കയും പോർവിളി തുടരുന്നതുമാണു രാജ്യാന്തര വിപണിയിൽ ഇന്ധനവിലയുടെ ‘തലവര’ നിശ്ചയിക്കുന്നത്. (Image Credit: istockphoto.com/Chiradech)
ദുബായ് ∙ എണ്ണപ്പാടങ്ങളുടെ നാട്ടിലെ പെട്രോളിന്റെ ‘പൊന്നുംവില’ യാണ് ഇപ്പോൾ കേരളത്തിലും സംസാരവിഷയം. ഒരു ലീറ്റർ പെട്രോളിന് ഇന്ത്യയിലേക്കാൾ വിലയുണ്ട് ഇപ്പോൾ യുഎഇയിൽ. ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതോടെ, യുഎഇയിലെ പെട്രോൾ വില കണക്കാക്കുമ്പോൾ ഇന്ത്യയിൽ തന്നെയാണു ലാഭം.
4 വർഷത്തിനിടെ ആദ്യമായാണു പെട്രോളിന്റെ വില ലീറ്ററിനു 4 ദിർഹം കടക്കുന്നത്. റഷ്യ – യുക്രെയ്ൻ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ പെട്രോൾ വില 4.53 ദിർഹത്തിലെത്തിയിരുന്നു. സെപ്റ്റംബറിലേക്കാൾ 16 ശതമാനം വർധന. വിവിധ ഗ്രേഡ് െപട്രോളിനു ലീറ്ററിന് 60 ഫിൽസ് കൂടി. അതായത്, ലീറ്ററിന് ഒറ്റയടിക്ക് 16 രൂപയുടെ വർധന. യുഎഇയിൽ സൂപ്പർ 98 പെട്രോളിന് 4.40 ദിർഹവും സ്പെഷൽ 95ന് 4.28 ദിർഹവും ഇ പ്ലസ് 91ന് 4.21 ദിർഹവുമാണു പുതുക്കിയ വില. ഇന്ത്യൻ രൂപയിൽ യഥാക്രമം 115.5 രൂപ, 112.35 രൂപ, 110.51 രൂപ വീതം. കേരളത്തിൽ കൊച്ചിയിലെ വില ലീറ്ററിന് 113.63 രൂപ. 2022ൽ പെട്രോൾ വില 4.63 ദിർഹമായതാണു മുൻപത്തെ റെക്കോർഡ്.
ഹോർമുസും ചെങ്കടലും യുദ്ധബാധിതമായതും ഇറാനും അമേരിക്കയും പോർവിളി തുടരുന്നതുമാണു രാജ്യാന്തര വിപണിയിൽ ഇന്ധനവിലയുടെ ‘തലവര’ നിശ്ചയിക്കുന്നത്. കഴിഞ്ഞ മാസം അവസാന വാരം പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും യുദ്ധഭീതി കൂടി. അതോടെ ക്രൂഡ് ഓയിൽ വിലയും ഉയർന്നു. ഒക്ടോബറിലെ ഇന്ധനവിലയിൽ നിർണായകമായതു രാജ്യാന്തര വിപണിയിലെ ഈ സമ്മർദമാണ്.
എണ്ണ കൃത്യമായി കയറ്റുമതി ചെയ്യാൻ കഴിയാത്തതും നാവിക ഉപരോധവും എണ്ണ ടാങ്കറുകൾക്കു നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളും റിഫൈനറികൾ, എണ്ണപ്പാടങ്ങൾ, ഇന്ധനപ്ലാന്റുകൾ, സൗദിയിലെ എണ്ണ പൈപ്പ് ലൈൻ എന്നിവയ്ക്കു നേരെയുണ്ടായ ആക്രമണങ്ങളും ലോക എണ്ണ വിപണിയിലുണ്ടാക്കിയിരിക്കുന്നതു ചില്ലറ പ്രതിസന്ധിയല്ല. യുദ്ധം ആരംഭിച്ച ശേഷം ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിനു 100 ഡോളറിനു മുകളിലാണ്. ലോകത്ത് ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധനം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നായ ഇറാനിൽ പോലും സർക്കാർ സബ്സിഡി കാരണമാണു വിലക്കയറ്റം ഇല്ലാത്തത്.
English Summary:
UAE petrol prices jumped 16 rupees per liter, surpassing India. Which global crisis triggered this historic spike?
mo-news-common-latestnews 2htco895d0botspb9vv2t1al8p mo-nri-uaenews mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-business-petroldieselprice mo-news-common-keralanews













Leave a Reply