കൊച്ചി ∙ നടന്മാരായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിനാണ് സഞ്ജു സാംസണും എത്തിയത്. ഫഹദ് ഫാസിൽ ഉൾപ്പെടെ പങ്കാളിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചത്. നിവിനും ഫഹദിനുമൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക പേജിലടക്കം പങ്കുവച്ചു.
‘ചേട്ടന്മാരുടെ ലോകത്തേയ്ക്കു സ്വാഗതം’ എന്ന അടിക്കുറിപ്പോടെയാണ് സിഎസ്കെ ചിത്രം പങ്കുവച്ചത്. ഇതിനു താഴെ ‘വിസിൽ പോട്’ എന്ന കമന്റുമായി നിവിൻ പോളിയും രംഗത്തെത്തി. ‘സഞ്ജു ചേട്ടൻ, ജസ്റ്റിൻ ചേട്ടൻ, രംഗൻ ചേട്ടൻ; ചേട്ടന്മാർ ഒരുമിച്ച്’ എന്നതടക്കമുള്ള കമന്റുകളും പോസ്റ്റിനു താഴെയുണ്ട്. ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയിൽ നിവിന്റെ കഥാപാത്രത്തിന്റെ പേരാണ് ജസ്റ്റിൻ. ‘ആവേശം’ സിനിമയിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രമാണ് രംഗൻ ചേട്ടൻ.
മലയാള സിനിമാ താരങ്ങളുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് സഞ്ജു സാംസൺ. ബേസിൽ ജോസഫിന്റെ അടുത്ത സുഹൃത്തായ താരം, ബേസിൽ നായകനായ അതിരടി എന്ന സിനിമയുടെ വിജയാഘോഷത്തിലും പങ്കെടുത്തിരുന്നു. അടുത്തിടെ, കെസിഎലിന്റെ പ്രമോഷന്റെ ഭാഗമായി സൂപ്പർതാരം മോഹൻലാലിനൊപ്പം സഞ്ജു അഭിനയിച്ച വിഡിയോയും വൈറലായിരുന്നു.
ഓണം റിലീസായി തിയറ്ററിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ്. ആഗോള ബോക്‌സ് ഓഫിസിൽ 200 കോടിയിലേറെ കലക്‌ഷനുമായാണ് സിനിമയുടെ കുതിപ്പ്. ഗിരീഷ എ.ഡി സംവിധാനം ചെയ്ത സിനിമയിൽ മമിത ബൈജുവാണ് നായിക.
അതേസമയം, ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിന്റെ ഒരുക്കത്തിലാണ് സഞ്ജു സാംസൺ. ഈ മാസം 13ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നു. ഇതിനു ശേഷം നടക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഉണ്ട്.
English Summary:
Sanju Samson, the Kerala cricketer, recently attended the success celebration of the film ‘Bethlehem Family Unit’ alongside actors Nivin Pauly and Fahadh Faasil. The film, produced by Bhavana Studios, has achieved significant box office success, crossing over 200 crore globally.
2c296r4gh35phdf2rmrasdj62l-list 30ncoqigpnagtnnj9k2nur26qe-list mo-entertainment-movie-fahadahfaasil mo-entertainment-movie-nivinpauly 40t9ng2etccvfabgjgfrf2k3fo mo-sports-cricket-sanjusamson












Leave a Reply