പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ.ഐസക്കിന്റെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ പിടികൂടുന്നു.
പാമ്പാടി ∙ മണിക്കൂറുകൾ നാടിനെ ഭയപ്പെടുത്തിയ പെരുമ്പാമ്പിനെ പിടികൂടിയത് പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ.ഐസക്. മീനടം പഞ്ചായത്തിലെ മോസ്കോ ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ ഏഴോടെയാണ് മറ്റത്തിൽ ആഷിയുടെ പുരയിടത്തിൽ പെരുംപാമ്പിനെ കണ്ടെന്ന ഫോൺ വിളി സിജു കെ.ഐസക്കിന് എത്തുന്നത്. പാമ്പിനെ പലതവണ പിടിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഇല്ലിമറ്റത്തുനിന്ന് പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറിയപ്പോഴുള്ള അനുഭവം ഓർത്ത് ഇത്തവണ പരമാവധി ഒഴിവാകാൻ ശ്രമിച്ചു.
പിടിക്കുന്ന പാമ്പിന് ജീവഹാനി സംഭവിച്ചാൽ ഉത്തരം പറയേണ്ടി വരുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അന്നത്തെ മറുപടി. എന്നാൽ നാട്ടുകാർ നിർബന്ധിച്ചതോടെ മുൻഅനുഭവങ്ങളുമായി സിജു സ്ഥലത്തെത്തി. സർപ്പ വൊളന്റിയർമാർ എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് കാത്തുനിൽക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ട വിവരം നാട്ടിൽ പരന്നു. പൂരപ്പറമ്പിലെന്ന പോലെ ആളുകൂടിയതോടെ ‘തിറ’യിട്ടിരുന്ന പാമ്പ് ഇളകി.
സംഗതി പന്തിയല്ലെന്ന് കണ്ടതോടെയാണ് പാമ്പിനെ പിടികൂടാൻ സിജു നേരിട്ടിറങ്ങിയത്. ഒടുവിൽ പാമ്പിനെ പിടികൂടി ചാക്കിലാക്കി. മീനടം പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം എൻ.ടി. മാത്യു, പൊതുപ്രവർത്തകരായ അഖിൽ ജയിംസ്, അക്സെൻ കുര്യാക്കോസ് എന്നിവർക്കൊപ്പം പാറമ്പുഴയിലെത്തിച്ച് പാമ്പിനെ വനം വകുപ്പിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ ആഴ്ച സിജുവിന്റെ നേതൃത്വത്തിൽ പാമ്പാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ചിങ്ങംകുഴിയിൽ കടന്നൽക്കൂടും നശിപ്പിച്ചിരുന്നു.
English Summary:
A large python caused a stir in Meenadom, Kerala, prompting a dramatic rescue operation. The python was eventually captured by the local Panchayat President, Siju K. Isaac, after significant public gathering and apprehension.
mo-kottayam-pampady 64188fos7b3hfh8n88umsnvdvu mo-news-common-kottayamnews mo-news-kerala-districts-kottayam-pampadynews 2hg250811qbcob9fjrmv2hkd21-list 5hv0111jrbovtrlrjh7rarp79u-list mo-environment-python mo-news-common-keralanews













Leave a Reply