വീണ്ടും കല്യാണം കഴിച്ച് സൂര്യയും ജ്യോതികയും! ഹിറ്റായത് 200 കോടിയുടെ സ്വപ്നബംഗ്ലാവ്; വൈറലായി ആ ദൃശ്യങ്ങൾ | Suriya Jyothika wedding vows | Suriya Jyothika new house | Suriya Jyothika 200 crore bungalow | Suriya Jyothika marriage anniversary | Suriya Jyothika relationship | Tamil actors Suriya Jyothika | Malayala Manorama Online News | celebrity homes Kerala | South Indian actors news | Suriya Jyothika vow renewal | Suriya Jyothika dream home | celebrity wedding vow renewal | Suriya Jyothika family | സൂര്യ ജ്യോതിക വിവാഹം


തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും ആരാധകരുടെ ഹൃദയം കവരുകയാണ്. തങ്ങളുടെ ഇരുപത് വർഷത്തെ പ്രണയവും ദാമ്പത്യവും ആഘോഷമാക്കിക്കൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹവാഗ്ദാനങ്ങൾ (Marriage Vows) പുതുക്കിയതാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൻ തരംഗമായി മാറിയിരിക്കുന്നത്.

മക്കളുടെ സാന്നിധ്യത്തിൽ ‘ദി സീക്വൽ’

ക്രിസ്ത്യൻ ആചാരപ്രകാരമുള്ള മനോഹരമായ ചടങ്ങിലൂടെയാണ് ഇരുവരും പ്രണയബന്ധം പുതുക്കിയത്. മക്കളായ ദിയയും ദേവും ചടങ്ങിന് സാക്ഷികളായി. മകളുടെ കൈപിടിച്ചാണ് സൂര്യ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് എത്തിയത്. ജ്യോതിക എത്തിയത് മകൻ ദേവിന്റെ കൈപിടിച്ചാണ്. വെളുത്ത ​ഗൗണിൽ വധുവായി ഒരുങ്ങി എത്തിയ ജ്യോതികയെ കണ്ടതും സൂര്യയുടെ കണ്ണുകളിൽ ആനന്ദ കണ്ണീർ നിറഞ്ഞു. സഹോദരൻ കാർത്തിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

‘ദ് സീക്വൽ – 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ. ഇതൊരു ‘തികഞ്ഞ’ ദാമ്പത്യത്തിന്റെ ആഘോഷമല്ല; മറിച്ച് അപൂർണതകൾ, വിട്ടുവീഴ്ചകൾ, പരസ്പര ധാരണ, ത്യാഗങ്ങൾ, നിസ്വാർഥമായ സ്നേഹം എന്നിവയുടെ ആഘോഷമാണ്. ഇത് ‘നമ്മൾ’ എന്നതിന്റെ ആഘോഷമാണ് – പരസ്പരപൂരകങ്ങളായി ഞങ്ങൾ എങ്ങനെ മാറി എന്നതിന്റെ ആഘോഷം’, എന്നാണ് വിഡിയോയ്ക്ക് ജ്യോതിക നൽകിയ അടിക്കുറിപ്പ്.

ചെന്നൈയിലെ 200 കോടിയുടെ സ്വപ്നബംഗ്ലാവ്

ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2006–ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. കോവിഡ് മഹാമാരിയുടെ സമയത്ത് മുംബൈയിലേക്ക് താമസം മാറുന്നതുവരെ ഇരുവരും മക്കളോടൊപ്പം ചെന്നൈയിലെ ബഹുനില ബംഗ്ലാവിലായിരുന്നു താമസിച്ചിരുന്നത്.

ചെന്നൈയിലെ ഏറ്റവും പ്രമുഖമായ ടി. നഗറിന് സമീപം മഹാലിംഗപുരത്തെ വിജയലക്ഷ്മി സ്ട്രീറ്റിലാണ് ഈ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഈ ബംഗ്ലാവിന് 200 കോടി രൂപയോളം വിലമതിപ്പുണ്ട്. മൗണ്ടൻ കോട്ടേജ് ആൻഡ് കണ്ടംപററി ലക്ഷ്വറി ശൈലിയിലാണ് ഈ ബംഗ്ലാവ് നിർമിച്ചിരിക്കുന്നത്. എന്റർടൈൻമെന്റ് റൂം, ദിവാൻ റൂം, ഗ്ലാം റൂം തുടങ്ങിയവ ഈ ബംഗ്ലാവിന്റെ സവിശേഷതയാണ്.

കാറ്റും വെളിച്ചവും നിറയുന്ന അകത്തളങ്ങൾ

ലളിതവും എന്നാൽ അതീവ ആഡംബരപൂർണവുമായ സൗകര്യങ്ങളാണ് ഈ ബംഗ്ലാവിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ലളിതമായ ക്ലാസിക് സോഫകളും, തടിയിൽ തീർത്ത മേൽക്കൂര ബീമുകളും ഒരു ഫയർപ്ലേസും ഉൾപ്പെടുന്ന ലിവിങ് ഏരിയ വീടിന് ഒരു മൗണ്ടൻ കോട്ടേജിന്റെയോ റിസോർട്ടിന്റെയോ പ്രതീതി നൽകുന്നു.

വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും സുഗമമായി സ്വാഭാവിക വെളിച്ചവും വായുവും കടന്നുവരുന്ന രീതിയിലാണ് ഇതിന്റെ ജനലുകളും വാതിലുകളും രൂപകൽപന ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളെ സ്വീകരിക്കാനും ഫിൽട്ടർ കാപ്പിയും ലഘുഭക്ഷണങ്ങളും ആസ്വദിച്ച് കുടുംബാംഗങ്ങളുമായി സല്ലാപത്തിൽ ഏർപ്പെടാനും അനുയോജ്യമായ താഴ്ന്ന ഇരിപ്പിട സൗകര്യമുള്ള പ്രത്യേക മുറിയും ബംഗ്ലാവിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഫാഷൻ പ്രേമികളുടെ സ്വപ്നമായ ‘വാക്ക്-ഇൻ ക്ലോസെറ്റ്’ ശൈലിയിലാണ് ഈ മുറി. വാർഡ്രോബുകളും വലിയ കണ്ണാടികളും ആക്സസറികൾ സൂക്ഷിക്കാനുള്ള പ്രത്യേക ഇടങ്ങളും ആഡംബര ഹോട്ടൽ സ്യൂട്ടിന്റെ ഭംഗി ഈ മുറിക്ക് നൽകുന്നു. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തത നൽകുന്ന വിശാലമായ പുൽത്തകിടിയും പൂത്തുനിൽക്കുന്ന മരങ്ങളും സുഗന്ധമുള്ള ചെടികളും നിറഞ്ഞ ഒരു പൂന്തോട്ടവും ഈ ബംഗ്ലാവിന് ചുറ്റുമുണ്ട്.


***ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഈ ചിത്രം @jyotika എന്ന ഇൻസ്റ്റഗ്രാം പേജിൽനിന്ന് എടുത്തിട്ടുള്ളതാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *