വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ സെഞ്ചറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. . (Photo by Indranil MUKHERJEE / AFP)
മുംബൈ ∙ രാജ്യാന്തര ട്വന്റി20യിലെ കന്നി സെഞ്ചറിക്കു പിന്നാലെ ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ശ്രേയസ് അയ്യർ ഒറ്റയടിക്ക് 18 സ്ഥാനങ്ങൾ മുന്നേറി, ഏഴാം സ്ഥാനത്തായി. ആദ്യമായാണ് ശ്രേയസ്സ് ടോപ് 10ൽ ഇടം പിടിക്കുന്നത്. ഇതോടെ ആദ്യ പത്തു സ്ഥാനങ്ങളിൽ നാല് ഇന്ത്യൻ താരങ്ങളായി. ഇഷാൻ കിഷൻ ഒന്നാമതും അഭിഷേക് ശർമ രണ്ടാമതുമാണ്. തിലക് വർമ ഒരു സ്ഥാനം നഷ്ടപ്പെട്ട് പത്താമതായി.
പാക്കിസ്ഥാന്റെ സാഹിബ്സാദ ഫർഹാൻ, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ജോസ് ബട്ലർ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് എന്നിവരാണ് ആദ്യ രണ്ടു സ്ഥാനക്കാർക്കും അയ്യർക്കും ഇടയിലുള്ളത്. പട്ടികയിൽ, താഴെയാണെങ്കിലും മികച്ച മുന്നേറ്റം നടത്തിയ മറ്റൊരു താരം വെസ്റ്റിൻഡീസ് താരം ഷെർഫാൻ റൂഥർഫോർഡ് ആണ്. അദ്ദേഹം 47-ാം സ്ഥാനത്തുനിന്ന് 37-ാം സ്ഥാനത്തേക്ക് ഉയർന്നു. കൗമാരതാരം വൈഭവ് സൂര്യവംശി എട്ടു സ്ഥാനങ്ങൾ ഉയർന്ന് 46-ാമതായി. അതേസമയം, മലയാളി താരം സഞ്ജു സാംസൺ മൂന്നു സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 31–ാമതായി.
ബോളർമാരുടെ റാങ്കിങ്ങിൽ പാക്കിസ്ഥാന്റെ അബ്രാർ അഹമ്മദിന് ഒന്നാം സ്ഥാനം നഷ്ടമായി. ഏഷ്യൻ ഗെയിംസ് സെമിഫൈനലിലും ഫൈനലിലും തിളങ്ങാതിരുന്നതാണ് താരത്തിനു തിരിച്ചടിയായത്. നിലവിൽ അദ്ദേഹം രണ്ടാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനാണ് ഒന്നാമത്. ഇത് എട്ടാം തവണയാണ് റാഷിദ് ഒന്നാമതെത്തുന്നത്.
ഏഷ്യൻ ഗെയിംസിലെ രണ്ടു മത്സരങ്ങളിൽനിന്നു നാല് വിക്കറ്റുകൾ വീഴ്ത്തുകയും, വെസ്റ്റിൻഡീസിനെതിരെ 26 റൺസിന് 2 വിക്കറ്റ് നേടുകയും ചെയ്ത അക്ഷർ പട്ടേൽ 16 സ്ഥാനങ്ങൾ മുന്നേറി ഏഴാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്ര പത്താം റാങ്കിലേക്ക് ഉയർന്നപ്പോൾ വരുൺ ചക്രവർത്തി അഞ്ച് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 13–ാമതായി.
ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തന്നെയാണ് ഒന്നാമത്. വിരാട് കോലി മൂന്നാമതും രോഹിത് ശർമ നാലമതുമുണ്ട്. വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിനത്തിനെ സെഞ്ചറിയോടെ ഏഴു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കെ.എൽ.രാഹുൽ പത്താമതായി. ശ്രേയസ്സ് അയ്യർ 18–ാം സ്ഥാനത്താണ്. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള ഋഷഭ് പന്തും ഒൻപതാം സ്ഥാനത്തുള്ള ശുഭ്മൻ ഗില്ലുമാണ് ടോപ് 10ൽ ഉള്ള ഇന്ത്യൻ താരങ്ങൾ.
English Summary:
Shreyas Iyer ICC ranking update is featured in Malayala Manorama Online News as the Indian captain leaps into the top ten following his maiden T20 century. The latest international cricket rankings also highlight significant movements by other Indian and global players across formats.
2c296r4gh35phdf2rmrasdj62l-list 6qljp65l8c5cib10b4eg9lmpot 30ncoqigpnagtnnj9k2nur26qe-list mo-sports-cricket-axarpatel mo-sports-cricket-indiancricketteam mo-cricket-vaibhav-suryavanshi mo-sports-cricket-shreyasiyer mo-sports-cricket-sanjusamson














Leave a Reply