സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തെന്ന് പറഞ്ഞ് മേയർ വി.വി.രാജേഷ് പുറത്തുവിട്ട ഫോട്ടോ.
തിരുവനന്തപുരം∙ ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളിലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ പങ്കെടുത്തതിന് തെളിവുണ്ടെന്ന് മേയര്‍ വി.വി. രാജേഷ്. ഒപ്പ് വിവാദമായ മൂന്ന് യോഗങ്ങളിലും സുഗതന്‍ പങ്കെടുത്തിട്ടുണ്ടെന്നും, കോര്‍പറേഷന്‍ ഫോട്ടോഗ്രാഫറുടെ കൈവശം ഇതിന്റെ ചിത്രങ്ങളുണ്ടെന്നും മേയര്‍ വ്യക്തമാക്കി. തീയതിയും സമയവും ഉള്‍പ്പെടെയുള്ള ഈ ചിത്രങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഏപ്രില്‍ 27 ലെ യോഗത്തില്‍ സുഗതന്‍ ഇരിക്കുന്നത് പരാതിക്കാരനായ സിപിഎം നേതാവ് എസ്.പി. ദീപക് ഏപ്രില്‍ 27ന് സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റിലുണ്ടെന്നും, സ്വന്തം എഫ്ബി പോസ്റ്റെങ്കിലും നോക്കിയിട്ട് വേണം ദീപക് ആരോപണം ഉന്നയിക്കാനെന്നും മേയര്‍ വി.വി. രാജേഷ് കുറ്റപ്പെടുത്തി.
അതേസമയം, കൗണ്‍സില്‍ ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. വിവാദവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ഇടത് കൗണ്‍സിലര്‍ എസ്.പി. ദീപക് ക്യാമറ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോഞ്ചിലും പ്രധാന കവാടത്തിലും മാത്രമാണ് സിസിടിവി കാമറകള്‍ ഉള്ളതെന്നും മറുപടിയില്‍ പറയുന്നു.
ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളിലെ കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തില്ലെന്നും ഹാജരായിരുന്നുവെന്നു വരുത്താന്‍ ഹാജര്‍ ബുക്കില്‍ സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നുമാണ് ദീപക്കിന്റെ ആരോപണം. കാപ്പ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഈ ദിവസങ്ങളില്‍ സുഗതന്‍ ഒളിവിലായിരുന്നു എന്നാണ് ആക്ഷേപം. ബുക്കില്‍ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ദീപക്കിന്റെ പരാതിയില്‍ മേയര്‍ വി.വി.രാജേഷിനെ ഒന്നാംപ്രതിയാക്കി മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുഗതന്‍ രണ്ടാംപ്രതിയും കോര്‍പറേഷന്‍ സെക്രട്ടറി മൂന്നാംപ്രതിയുമാണ്. ഇതിനു മറുപടിയായി എസ്.പി.ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസില്‍ മേയര്‍ നോട്ടിസ് അയച്ചു.
English Summary:
Mayor Rajesh Hits Back in Signature Row: Thiruvananthapuram Corporation signature controversy escalates as Mayor V.V. Rajesh asserts he has date-stamped photographic evidence proving BJP Councillor R. Sugathan attended the disputed meetings. The Mayor also highlighted that proof is visible in the complainant’s own social media post and has served him a defamation notice.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-news-kerala-districts-thiruvananthapuram-thiruvananthapuram-corporation 40oksopiu7f7i7uq42v99dodk2-list mo-news-common-thiruvananthapuramnews 3pmh1rf2130svhls2lg31t3bk5 mo-politics-leaders-vvrajesh mo-news-common-keralanews














Leave a Reply