അഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു. സ്പ്രിങ് ഘടിപ്പിച്ച പ്രത്യേക സംവിധാനമാണ് ഈ ഫാനുകളിലുള്ളത്. ഫാനിന്റെ ഹുക്കിൽ 10 കിലോഗ്രാമിൽ കൂടുതൽ ഭാരം അനുഭവപ്പെട്ടാൽ ഉടൻ, ഫാൻ സീലിങ്ങിൽ നിന്നും വേർപെടുകയും, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് താഴേക്ക് പതിക്കുകയും ചെയ്യും. തൂങ്ങിമരണശ്രമങ്ങൾ പൂർണമായും പരാജയപ്പെടുത്താൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. കിഷോർസിങ് ചാവ്ദ പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ആത്മഹത്യ നിരക്ക് വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടിയെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഫാനുകളുടെ സുരക്ഷാ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരമായ പരിശോധനകൾ നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. കേവലം ഉപകരണങ്ങൾ മാറ്റിയതുകൊണ്ട് മാത്രം വിദ്യാർഥികളുടെ മാനസികാരോഗ്യ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും, കൃത്യമായ കൗൺസിലിങ്ങും സമ്മർദവുമില്ലാത്ത പഠനാന്തരീക്ഷവും ഒരുക്കുകയാണ് യഥാർഥ പരിഹാരമെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
English Summary:
Gujarat University Installs Spring-Loaded Ceiling Fans in Hostels : Spring-loaded ceiling fans are being installed across Veer Narmad South Gujarat University hostels in Gujarat to prevent suicide attempts by automatically uncoupling and cutting power when detecting excess load. While the administration rolls out 388 of these safety fixtures, mental health experts emphasize that physical deterrents must be paired with comprehensive psychological counseling to tackle student stress effectively.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 62dgnlpva461lvubtlslddr19 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-gujarat
















Leave a Reply