കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വീട് കുത്തിത്തുറന്ന് മോഷണം. ഗീതാജ്ഞലിയിൽ തങ്കത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുപ്പത് പവനോളം സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.
To advertise here,
വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്.
വീടിനുള്ളിലെ മൂന്ന് മുറികളിലെയും അലമാരകളുടെ പൂട്ട് തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. തങ്കത്തിന്റെ അമ്മയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. വീട്ടിൽ ഇലക്ട്രിക്കൽ വർക്ക് നടക്കുന്നതിനാൽ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്നു.
അതുകൊണ്ടുതന്നെ സിസിടിവികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. എസ്എച്ച്ഒ കിരൺ അശോകിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Content Highlights: 30 sovereigns of gold stolen from a house near Koyilandy railway station. CCTV cameras were inactive due to temporary electrical disconnection during home renovation. Police, fingerprint experts, and dog squad are conducting the investigation.
Published: 15 Aug 2026, 08:05 pm IST
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.













Leave a Reply