ജേസൺ സഞ്ജയ്​യുടെ ആദ്യ സിനിമ കാണാൻ അമ്മ സംഗീതയും സഹോദരി സാഷയും എത്തി | Malayala Manorama Online News | Vijay’s son Jason Sanjay | Sigma movie | Sandeep Kishan | Jason sanjay first film | jason mother and sister for sigma



ജേസൺ സഞ്ജയ്​യുടെ ആദ്യ സിനിമ കാണാൻ അമ്മ സംഗീതയും സഹോദരി സാഷയും എത്തി | Malayala Manorama Online News | Vijay’s son Jason Sanjay | Sigma movie | Sandeep Kishan | Jason sanjay first film | jason mother and sister for sigma | Tamil action thriller



















































Google News Add as a preferred source on Google

മനോരമ ലേഖകൻ

Published: October 02, 2026 09:56 AM IST

1 minute Read

ജേസൺ സഞ്ജയ്​യുടെ സിനിമ കാണാൻ സംഗീതയും സാഷയും എത്തിയപ്പോൾ (Photo:Youtube/@eye1000media)

ജേസൺ സഞ്ജയ്​യുടെ സിനിമ കാണാൻ സംഗീതയും സാഷയും എത്തിയപ്പോൾ (Photo:Youtube/@eye1000media)

വിജയ്​​യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കാണാൻ എത്തി അമ്മ സംഗീതയും സഹോദരി സാഷയും. ചെന്നൈയിലെ തിയറ്ററിലാണ് ഇരുവരും സിനിമ കാണാനെത്തിയത്. സംഗീതയും സാഷയും സിനിമ കാണാൻ എത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സന്ദീപ് കിഷനെ നായകനാക്കി ജേസൺ സഞ്ജയ് സംവിധാനം ചെയ്ത സിഗ്മ എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. 25ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാണ് ‘സിഗ്മ’ എന്നാണ് റിപ്പോർട്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.

കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ.എൽ., കോ ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ ശബരി.

English Summary:

Vijay’s son, Jason Sanjay, making his directorial debut with the action thriller ‘Sigma’. His mother, Sangeetha, and sister, Sasha, were present at the premiere in Chennai, with their visuals going viral on social media.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews 6ere56a59njrts7dhg5s4lf4tk mo-entertainment-common-malayalammovienews mo-entertainment-movie-vijay mo-entertainment-common-tamilmovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie



Source link

Leave a Reply

Your email address will not be published. Required fields are marked *