അഹാനയുടെ കൈപിടിച്ച് നിമിഷ്; ‘വിവാഹ വീഡിയോ’യിൽ കമന്റുമായി ദിയ


നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളും അഭ്യൂഹങ്ങളുമാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വരൻ. സെപ്റ്റംബർ 13 ന് തിരുവനന്തപുരം കോവളം താജ് ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. തുടർന്ന് സെപ്റ്റംബർ 15 ന് ട്രിവാൻഡ്രം ക്ലബ്ബിൽ വെച്ച് വിവാഹ സൽക്കാരവും നടക്കും.

Advertisment

ഈ പരസ്യത്തിന് ശേഷം വായന തുടരാം

ഇതിനിടെ അഹാന- നിമിഷ് വാവാഹത്തിന്റെ ഒരു എഐ വീഡിയോയും ആരാധകർക്കിടെ ശ്രദ്ധനേടുന്നുണ്ട്. വധൂവരന്മാരായുള്ള ഇരുവരുടെയും ലുക്കാണ് എഐയുടെ ഭാവനയിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. അഹാനയുടെ കുടുംബാംഗങ്ങളെയും വീഡിയോയിൽ കാണാം.

ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്ന വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമെല്ലാം ലഭിക്കുന്നുണ്ട്. അഹാനയുടെ സഹോദരി ദിയ കൃഷ്ണയും പോസ്റ്റിൽ കമന്റുമായെത്തിയിട്ടുണ്ട്. “No Diya was harmed in this video. Cute video though” എന്നായിരുന്നു ദിയയുടെ രസകരമായ കമന്റ്.

Also Read: അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരാവുന്നു; മൂന്നുനാൾ നീളുന്ന ആഘോഷങ്ങൾ കോവളത്ത്

അതേസമയം, പ്രചരിക്കുന്ന വിവാഹത്തീയതിയെക്കുറിച്ചോ വേദികളെക്കുറിച്ചോ അഹാനയോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അഹാനയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നിമിഷ് രവി. ‘കുറുപ്പ്’, ‘റോഷാക്ക്’, ‘കിംഗ് ഓഫ് കൊത്ത’, ‘ബസൂക്ക’, ലോക’, ‘വിശ്വനാഥ് ആൻഡ് സൺസ്’ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച് തെന്നിന്ത്യയിലെ മുൻനിര ഛായാഗ്രാഹകരിൽ ഒരാളായി മാറിയ നിമിഷും അഹാനയും തമ്മിൽ പത്തു വർഷത്തോളമായി അടുത്ത സൗഹൃദമുണ്ട്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും മറ്റും മുൻപും ശ്രദ്ധ നേടിയിരുന്നെങ്കിലും പ്രണയം ഇരുവരും പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.

Read More: ശ്രുതിക്ക് പുതിയ വീടൊരുക്കി കൃഷ്ണകുമാറും കുടുംബവും; ഹൃദയം തൊടുന്ന കുറിപ്പുമായി അഹാന





Source link

Leave a Reply

Your email address will not be published. Required fields are marked *