Nitin Gadkari backs emission control for old diesel vehicles


ന്യൂഡൽഹി: പഴയ ഡീസൽ വാഹനങ്ങളിലെ മലിനീകരണം 90 ശതമാനം കുറയ്ക്കാനായി ഡൽഹി ഐഐടി വികസിപ്പിച്ച സാങ്കേതികവിദ്യയ്ക്ക് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ പിന്തുണ. പഴയ ഡീസൽ ട്രക്കുകളിലും ബസുകളിലും റെട്രോ ഫിറ്റ് എമിഷൻ കൺട്രോൾ ഡിവൈസ് (RECD) എന്ന കുറഞ്ഞ ചെലവിലുള്ള മലിനീകരണ നിയന്ത്രണ ഉപകരണം ഘടിപ്പിക്കാൻ സർക്കാർ അനുമതി നൽകും. ആവശ്യമായ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ഈ സാങ്കേതികവിദ്യ പഴയ വാഹനങ്ങൾ ഒഴിവാക്കാതെതന്നെ മലിനീകരണം വൻതോതിൽ കുറയ്ക്കാൻ സഹായിക്കും.

To advertise here,

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഈ പ്രഖ്യാപനം നടത്തിയത്. കേന്ദ്രമന്ത്രി പങ്കുവെച്ച വിവരങ്ങളനുസരിച്ച്, ഈ ഉപകരണം (RECD) ഘടിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (PM) 90 ശതമാനം വരെയും നൈട്രജൻ ഓക്സൈഡ് മലിനീകരണം 60 ശതമാനം വരെയും കുറയ്ക്കാൻ സാധിക്കും.

BS-III, BS-IV കൂടാതെ അതിലും പഴയ ഡീസൽ വാഹനങ്ങളിൽ ഇത് ഘടിപ്പിക്കാനാകും. ഇവയിൽനിന്നുള്ള മലിനീകരണം നിലവിലെ ഉയർന്ന മാനദണ്ഡമായ BS-VI വാഹനങ്ങൾക്ക് തുല്യമായ അളവിലേക്ക് എത്തിക്കാൻ ഇത് സഹായിക്കും. ഈ ഉപകരണത്തിന്റെ (RECD) പ്രതീക്ഷിക്കുന്ന വില 4,000 രൂപമുതൽ 5,000 രൂപവരെയാണ്.

ഈ സാങ്കേതികവിദ്യ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ‘ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് 228’ (AIS-228) ഉടൻതന്നെ വിജ്ഞാപനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതിലെ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചെങ്കിൽ മാത്രമേ. വാണിജ്യാടിസ്ഥാനത്തിൽ ഇവ വാഹനങ്ങളിൽ ഘടിപ്പിക്കാൻ അനുമതി നൽകുകയുള്ളൂ.

Content Highlights: Union Minister Nitin Gadkari has announced government approval for a low-cost, IIT Delhi-developed RECD device that can reduce emissions from older diesel vehicles by up to 90%, bringing them closer to BS-VI standards without the need for scrapping.

Published: 06 Sept 2026, 11:24 am IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

Leave a Reply

Your email address will not be published. Required fields are marked *