വൈദ്യുതി നിയന്ത്രണം: ഇടപെട്ട് മുഖ്യമന്ത്രി|മനോരമ ഓൺലൈൻ ന്യൂസ്|kerala electricity crisis cm intervention


വൈദ്യുതി നിയന്ത്രണം: ഇടപെട്ട് മുഖ്യമന്ത്രി|മനോരമ ഓൺലൈൻ ന്യൂസ്|kerala electricity crisis cm intervention

















തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.‍ഡി.സതീശൻ. പവർ എക്സ്ചേഞ്ചിലൂടെ കൂടുതൽ സ്ഥലങ്ങളിൽനിന്ന് വൈദ്യുതി എത്തിക്കാനാണു ശ്രമം. ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചു. ഇന്നു രാത്രിയോടെ വൈദ്യുതിക്ഷാമത്തിനു പരിഹാരമുണ്ടാക്കാനാണു ശ്രമം. ഇതിനിടെ, ഇന്നലെ 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതോടെ ഭൂരിഭാഗം ഇടങ്ങളിലും വൈദ്യുതി നിയന്ത്രണം ഒഴിവായി.


What you should read next

വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി ചർച്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.

ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി, അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. പ്രതിദിനം ഏകദേശം 500 – 700 മെഗാവാട്ടിന്റെ കുറവാണു നേരിടുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉത്തരേന്ത്യയിൽ നിന്നടക്കം വൈദ്യുതി വാങ്ങാനാണു ശ്രമം.

English Summary:

Kerala electricity crisis is being addressed with direct intervention from Chief Minister V.D. Satheesan. Efforts are underway to secure more electricity through the Power Exchange to alleviate the current power shortage in the state.

mo-news-kerala-organisations-kseb mo-news-common-loadshedding mo-news-common-latestnews 287evs6ce52htsjbj952du77hd 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-vdsatheesan mo-news-common-keralanews



Source link

Leave a Reply

Your email address will not be published. Required fields are marked *