അരുണാചൽ അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ; വെളിപ്പെടുത്തി ഐടിബിപി


അരുണാചൽ അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ; വെളിപ്പെടുത്തി ഐടിബിപി – India China Border Clash: ITBP Reveals Tension in Arunachal Pradesh














ന്യുഡൽഹി∙ അരുണാചൽപ്രദേശിലെ അതിർത്തി മേഖലയിൽ ചൈനയുടെ സൈന്യവുമായി സംഘർഷമുണ്ടെന്ന് ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഡയറക്ടർ ജനറൽ വെളിപ്പെടുത്തി. ‘‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരുണാചലിലെ പലയിടങ്ങളിലും ഏറ്റുമുട്ടലിനു സമാനമായ സാഹചര്യമുണ്ട്. ഐടിബിപി കമാൻഡോകൾ സജീവമായി ഇടപെടുന്നുണ്ട്’’ –രാജസ്ഥാനിലെ ആൽവറിൽ നടന്ന ഐടിബിപി വാർഷിക കൂട്ടായ്മയിൽ ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ പറഞ്ഞു. ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു പരാമർശം. ഈ വെളിപ്പെടുത്തൽ നിഷേധിക്കാതിരുന്ന വിദേശകാര്യ മന്ത്രാലയം, ഇന്ത്യ–ചൈന അതിർത്തി മേഖലയിലെ സ്ഥിതി ഇടയ്ക്കിടെ അസ്വസ്ഥമാകാറുണ്ടെന്നു പ്രതികരിച്ചു.


What you should read next

‘‘അതിർത്തി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനും ഇരുരാജ്യങ്ങളും നിലവിലുള്ള നയതന്ത്ര–സൈനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിർത്തി നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനു ചർച്ചകൾ സജീവമാക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്’’– വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ഐടിബിപി ഡിജിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചു. ചൈനയ്ക്കു ക്ലീൻചിറ്റ് നൽകുന്നത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി സത്യാവസ്ഥ വ്യക്തമാക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. സർക്കാർ രാജ്യത്തെ ഇരുട്ടിൽനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

English Summary:

India China border clash updates and ITBP Director General’s revelation about Arunachal Pradesh tensions are covered extensively in Malayala Manorama Online News. The report highlights the recent military standoffs, the Ministry of External Affairs’ official response, and the sharp political reactions from opposition leaders regarding national security.

mo-news-common-latestnews mo-news-common-indiachinastandoff mo-defense-itbp 5us8tqa2nb7vtrak5adp6dt14p-list 5m48lkv7t9kvtuecm6f5cks69k 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-world-countries-china mo-news-common-indiachinabirderdispute mo-news-common-indiachinafaceoff mo-news-national-states-arunachalpradesh



Source link

Leave a Reply

Your email address will not be published. Required fields are marked *