ഇ20 പെട്രോള്‍ കാറുകളും ബൈക്കുകളും നശിപ്പിക്കുന്നു: രാഹുല്‍ ഗാന്ധി | Rahul Gandhi Slams E20 Petrol, Claims It Damages Cars and Bikes


ഇ20 പെട്രോളില്‍ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ഇ20 പെട്രോൾ കാറുകളും ബൈക്കുകളും നശിപ്പിക്കുന്നു, ജനങ്ങളെ കൊള്ളയടിക്കുന്നു; വീഡിയോയുമായി രാഹുൽഗാന്ധി
രാഹുല്‍ ഗാന്ധി പുറത്തുവിട്ട വീഡിയോയില്‍ നിന്ന് | Photo: X/Rahul Gandhi

ഇ20 പെട്രോൾ സംബന്ധിച്ച വിവാദങ്ങൾ രാജ്യത്താകമാനം ചർച്ചയാകുന്നതിനിടെ ഈ ഇന്ധനത്തെയും ഇതുണ്ടാക്കുന്ന ഭവിഷത്തുകളും വിശദീകരിക്കുന്ന വീഡിയോയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എഥനോൾ കലർത്തിയ ഇ20 പെട്രോൾ സംബന്ധിച്ച് ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ഇത് വാഹന ഉടമകൾക്ക് മേൽ വലിയ ബാധ്യതയാണ് കെട്ടിവയ്ക്കുന്നതെന്നുമാണ് രാഹുൽ ഗാന്ധിയുടെ വീഡിയോയിൽ വിമർശിക്കുന്നത്.

To advertise here,

ഇ20 പെട്രോൾ ഉപയോഗിക്കുന്നത് കാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങളെ വളരെ മോശമായി ബാധിക്കുന്നുണ്ട്. ഇതുവഴി ഉപയോക്താക്കൾക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാധാരണയായി ഇതിൽ എന്തോ പന്തികേടുണ്ടെന്നാണ് പറയാറുള്ളത്. എന്നാൽ, ഇവിടെ എല്ലാം പ്രശ്‌നങ്ങളാണെന്നും രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ വീഡിയോയിൽ കുറ്റപ്പെടുന്നു.

ഇ20 പെട്രോൾ വിഷയം വളരെ ഗൗരവമേറിയ ഒന്നാണ്. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയാണ്. ഇ20 പെട്രോൾ മൂലം ആളുകളുടെ സ്‌കൂട്ടറുകൾ നശിക്കുന്നു. ജനങ്ങളുടെ ജീവിതം തന്നെ താറുമാറാകുന്നു. അക്ഷരാർഥത്തിൽ അവർ ജനങ്ങളിൽ നിന്ന് നേരിട്ട് കൊള്ളയടിക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിക്കുന്നു. ഇ20 പെട്രോളിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിമർശനം.

ഇ20 പെട്രോളിനെതിരേയുള്ള പ്രതിഷേധങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങൾ കനക്കുന്നത്. ഇ20 പെട്രോളിനെതിരേ 2.3 ലക്ഷത്തിലധികം നിവേദങ്ങൾ സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനെയും അദ്ദേഹത്തിന്റെ മറ്റ് പാർട്ടി നേതാക്കളെയും ഡൽഹി പോലീസ് തടഞ്ഞിരുന്നു.

അതേസമയം, ഇ20 പെട്രോൾ എല്ലാ ഗുണനിലവാരങ്ങളും പാലിക്കുന്നുണ്ടെന്നും കൃത്യമായ പരിശോധനകളിലൂടെ ഇത് ഉറപ്പുവരുത്തുന്നുണ്ടെന്നുമാണ് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും അറിയിച്ചിരിക്കുന്നത്. കുറഞ്ഞ എഥനോൾ മിശ്രിതങ്ങൾക്കായി നിർമിച്ചിട്ടുള്ള വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ കുറവുകൾ ഉണ്ടായേക്കാം. എന്നാൽ, എൻജിന് വ്യാപകമായി കേടുപാടുകൾ സംഭവിക്കുമെന്നത് തള്ളിക്കളയുകയാണ് കേന്ദ്ര സർക്കാർ.

Content Highlights: Rahul Gandhi released a video criticizing E20 petrol for damaging cars and bikes., Claims E20 petrol creates a massive financial burden and loots citizens., AAP led by Arvind Kejriwal marched to PM Modi’s residence against E20 petrol., Central government and oil companies maintain that E20 petrol meets all quality standards.

Published: 10 Aug 2026, 02:58 pm IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

Leave a Comment