Free AI Tools Hub

Free AI Tools, PDF Tools & Directory

16 രൂപയ്ക്ക് എന്തുംവാങ്ങാമെന്ന് ഓഫർ; അർധരാത്രി തുണിക്കടയ്ക്ക് മുന്നിൽ വൻജനക്കൂട്ടം,ലാത്തിവീശി പോലീസ്


ലഖ്‌നൗ: പതിനാറു രൂപയ്ക്ക് തുണിത്തരങ്ങൾ ലഭിക്കുമെന്ന് ഓഫർ. കടയിലേക്ക് എത്തിയത് ആയിരക്കണക്കിനാളുകൾ. ഒടുവിൽ തിക്കും തിരക്കും പോലീസ് ഇടപെടലും. ഉത്തർപ്രദേശിലെ കാൺപുരിൽ ഓഗസ്റ്റ് 15-ാം തീയതി രാത്രിയാണ് സംഭവം. കടയിലേക്ക് ആളുകൾ പാഞ്ഞടുക്കുന്നതിന്റെ പേടിപ്പെടുത്തുംവിധമുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

To advertise here,

അൻവാർഗഞ്ച് മേഖലയിലെ ആലം മാർക്കറ്റിലാണ് സംഭവം അരങ്ങേറിയത്. ഇവിടുത്തെ, ‘ആലം മാർട്ട്’ എന്ന തുണിക്കടയുടെ ഉടമ റായിസ് ആലം, ഒരു സ്‌പെഷൽ ബെർത്ത് ഡേ ഓഫർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. ഓഗസ്റ്റ് 16-ന് പുലർച്ചെ ആദ്യത്തെ പതിനാറ് മിനിറ്റിനകം ഏത് തുണിയും പതിനാറ് രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഓഫർ.

ഇൻസ്റ്റഗ്രാമിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ഓഫർ വ്യാപകമായി പ്രചരിച്ചു. ഇതോടെ ആഗസ്റ്റ് 15 രാത്രി 11 മണിയോടെ വൻജനക്കൂട്ടം കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. റോഡും പരിസരവും നിറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമല്ലാത്ത സാഹചര്യമായി. പിന്നാലെ തുണി വാങ്ങാനെത്തിയവരും കടയിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതോടെയാണ് പോലീസ് ഇടപെടൽ വേണ്ടിവന്നത്. സമീപത്തെ സ്റ്റേഷനുകളിൽനിന്നും പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി. തുടർന്ന് പോലീസ് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിവീശി.

പതിനാറ് രൂപയ്ക്ക് തുണിത്തരം എന്ന ഓഫർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതാണ് തിക്കിനും തിരക്കിനും കാരണമെന്ന് അൻവാർഗഞ്ച് എസിപി മഞ്ജയ് സിങ് പറഞ്ഞു. കടയുടമകളായ മൊഹമ്മദ് ആലം, റയിസ് ആലം, സൽമാൻ ആലം എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സൽമാൻ അറസ്റ്റിലായെങ്കിലും മറ്റു രണ്ടുപേരും ഒളിവിലാണ്.

 

Content Highlights: An Alam Mart clothing store in Kanpur offered clothes for Rs 16 during the first 16 minutes of August 16., The promotional offer went viral on Instagram and Facebook, drawing thousands of people at midnight on August 15., Police had to intervene and use lathi-charge to control the massive crowd and heated arguments., A case has been registered against shop owners, with one arrest made while others remain absconding.

Published: 16 Aug 2026, 07:01 pm IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

Leave a Reply

Your email address will not be published. Required fields are marked *